വെർച്വൽ അറസ്റ്റ്: വൈദികനിൽ നിന്നും 11 ലക്ഷം രൂപ തട്ടിയ ഹരിയാന സ്വദേശി പിടിയിൽ

AUGUST 28, 2025, 1:57 AM

കോട്ടയം: സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ്  വെർച്വൽ അറസ്റ്റ് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ.   കോട്ടയം കടുത്തുരുത്തി പൊലീസാണ് ഹരിയാന സ്വദേശി മന്ദീപ് സിങ്ങിനെ സാഹസികമായി പിടികൂടിയത്.  

മന്ദീപ് സിങ് ഗുജറാത്ത് വഡോദരയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഉദ്യോഗസ്ഥൻ ചമഞ്ഞ് വയോധികനായ വൈദികനിൽ നിന്നും 11 ലക്ഷം രൂപയാണ് പ്രതി തട്ടിയത്. 

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിഡിയോ കോളിലൂടെയാണ് വൈദികനെ വിളിച്ചത്. അക്കൗണ്ടിൽ കള്ളപ്പണ ഇടപാട് നടന്നതായി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.

vachakam
vachakam
vachakam

ആദ്യഘട്ടത്തില്‍ വൈദികന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ പണം ബാങ്കില്‍ നിന്നും പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam