പോക്‌സോ കേസ്: കുംഭമേള താരത്തിന്റെ ഭർത്താവിന് തിരിച്ചടി; അറസ്റ്റ് വിലക്ക് നീട്ടാനാകില്ലെന്ന് കോടതി

JULY 2, 2026, 5:57 AM

കൊച്ചി: വിവാദമായ വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ ഭർത്താവ് മുഹമ്മദ് ഫർഹാന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി.

അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹ സമയത്ത് താരത്തിന് പ്രായപൂർത്തിയായിരുന്നില്ല എന്ന ആരോപണത്തിൽ മധ്യപ്രദേശ് പോലീസാണ് ഫർഹാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഈ കേസിൽ മുൻകൂർ ജാമ്യം തേടി മധ്യപ്രദേശ് കോടതിയെ സമീപിക്കുന്നതിനായി ഹൈക്കോടതി നേരത്തെ ഫർഹാന് ഒരു മാസത്തെ സമയം അനുവദിക്കുകയും ആ കാലയളവിൽ അറസ്റ്റ് തടയുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

എന്നാൽ, മധ്യപ്രദേശ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് അറസ്റ്റ് വിലക്ക് നീട്ടണമെന്ന ആവശ്യവുമായി ഫർഹാൻ വീണ്ടും കേരള ഹൈക്കോടതിയെ സമീപിച്ചത്.

കോടതി ഉത്തരവോടെ മുഹമ്മദ് ഫർഹാനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളുമായി മധ്യപ്രദേശ് പോലീസിന് ഇനി മുന്നോട്ട് പോകാൻ സാധിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam