“ഗോവിന്ദനെ വർഗവഞ്ചകൻ എന്ന് വിളിക്കാനാവില്ല”; ബന്ധത്തിൽ രാഷ്ട്രീയം കലർത്തില്ലെന്ന് വിനോദിനി ബാലകൃഷ്ണൻ

MAY 6, 2026, 4:31 AM

കണ്ണൂർ: തളിപ്പറമ്പിൽ നിന്ന് വിജയിച്ച ടി കെ ഗോവിന്ദൻ മാഷുമായി തനിക്കുള്ളത് പാർട്ടിക്ക് അതീതമായ ബന്ധമാണെന്ന് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്റെ പത്നി വിനോദിനി ബാലകൃഷ്ണൻ.

“എന്നെ സ്നേഹത്തോടെ നോക്കിയ ഒരാളെപ്പോലും ജീവിതത്തിൽ മറക്കാനാവില്ല. അതിൽ രാഷ്ട്രീയം കാണേണ്ടതില്ല” എന്നും വിനോദിനി പറഞ്ഞു.

ടി കെ ഗോവിന്ദനെ വർഗവഞ്ചകൻ എന്ന് വിളിക്കാനാവില്ലെന്നും, കുടുംബങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തിപരമാണെന്നും അവർ വ്യക്തമാക്കി. “എന്റെ വീട്ടിൽ സ്നേഹത്തോടെ വരുന്നവരെ ഞാൻ സ്നേഹത്തോടെ തന്നെ സ്വീകരിക്കും. അതിൽ രാഷ്ട്രീയം കലർത്തുന്നില്ല,” എന്നും വിനോദിനി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

തളിപ്പറമ്പിലെ വിജയത്തിന് പിന്നാലെ ഗോവിന്ദനും ഭാര്യയും കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam