തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ 'വിജിലൻസ് വിസിൽ' പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. അഴിമതി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് അറിയിക്കാനായി 1064 എന്ന ടോൾ ഫ്രീ നമ്പറും ആരംഭിച്ചു. പദ്ധതിയുടെ ആദ്യ 'വിസിൽ കമാൻഡോ'യായി ചലച്ചിത്ര താരം നിവിൻ പോളി ഇന്ന് ചുമതലയേൽക്കും.
പദ്ധതി പ്രഖ്യാപിച്ച് സംസാരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കോഴിക്കോട് എംഡിഎംഎ കേസിൽ അധ്യാപികമാർ അറസ്റ്റിലായത് ഞെട്ടിക്കുന്ന സംഭവമാണെന്ന് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ആഭ്യന്തരവകുപ്പ് കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നും, മുൻ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഇത്തരമൊരു സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
"ആഭ്യന്തരവകുപ്പ് ഏതോ ശക്തി ഹൈജാക്ക് ചെയ്തതുപോലുള്ള സാഹചര്യമാണ് ഉണ്ടായിരുന്നത്," എന്നും മന്ത്രി ആരോപിച്ചു.
അതേസമയം, സംസ്ഥാന പൊലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുകയാണ്. എസ്. ശ്രീജിത്തിനെ ഡിജിപിയായി നിയമിക്കണമെന്ന് ചീഫ് സെക്രട്ടറി ശുപാർശ ചെയ്തതായും ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി കൈമാറിയതായും വിവരമുണ്ട്.
നിലവിലെ സാഹചര്യത്തിൽ എം.ആർ. അജിത് കുമാർ സസ്പെൻഷനിലായതിനാൽ അടുത്ത സീനിയർ ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്നാണ് ശുപാർശ. 1996 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരായ എസ്. ശ്രീജിത്തിനെയും വിജയ് സാക്കറെയെയും കഴിഞ്ഞ ഡിസംബറിൽ ചേർന്ന സ്ക്രീനിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.
ഈ മാസം 30-ന് ഫയർഫോഴ്‌സ് മേധാവി നിധിൻ അഗർവാൾ വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
