കൊല്ലത്ത് മത്സ്യബന്ധന ബോട്ടിൽ വിയറ്റ്നാം കപ്പലിടിച്ചു; രണ്ട് പേരെ കാണാനില്ല 

MARCH 7, 2026, 7:02 PM

കൊല്ലം: വിയറ്റ്നാം കപ്പലുമായി ഇടിച്ച് അപകടത്തിൽപ്പെട്ട കൊല്ലത്തെ മത്സ്യബന്ധന ബോട്ടിലെ ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ ഇതുവരെയും കണ്ടെത്താനായില്ല. 

11 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്ന ബോട്ടിലെ 9 പേരെ കപ്പലിൽ തന്നെ രക്ഷപ്പെടുത്തി. എന്നാൽ കടലിൽ മുങ്ങി താഴ്ന്ന രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനായില്ല.

ശക്തികുളങ്ങരയിൽ നിന്ന് വെള്ളിയാഴ്ച ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. 

vachakam
vachakam
vachakam

തമിഴ്നാട്, വെസ്റ്റ് ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ശക്തികുളങ്ങര ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ ആയിരുന്നു അപകടം.

സാധാരണ ചെമ്മീൻ പിടിക്കുന്ന ബോട്ടാണ് സെൻ്റ് ജോസഫ്. അതുകൊണ്ട് ആഴക്കടലിലേക്കാണ് പ്രധാനമായും പോകുന്നത്. ആഴക്കടലിൽ പോയി തിരികെ വരുന്നതിനിടെയാണ് അപകടമുണ്ടായത്. ബോട്ട് പൂർണമായും തകർന്നുപോയതായാണ് വിവരം. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam