ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി കേരളത്തിലേക്ക്

JULY 5, 2024, 6:26 AM

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും പത്‌നി സുദേഷ് ധന്‍കറും കേരളത്തിലെത്തും. ശനിയും ഞായറുമാണ് ഇരുവരും കേരളത്തിലുണ്ടാകുക.

സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായ ജൂലൈ ആറിന്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ( ഐ ഐ എസ് ടി ) യുടെ 12-ാമത് കോണ്‍വൊക്കേഷനില്‍ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം മികവ് തെളിയിച്ച കുട്ടികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഡല്‍ ഓഫ് എക്‌സലന്‍സ് സമ്മാനിക്കുകയും ചെയ്യും.

ജൂലൈ ഏഴിന് ഉപരാഷ്ട്രപതി കൊല്ലത്തും അഷ്ടമുടി കായലിലും സന്ദര്‍ശനം നടത്തും. കഴിഞ്ഞ ഡിസംബറിലായിരുന്നു ഉപരാഷ്ട്രപതി അവസാനമായി കേരളം സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തില്‍ അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ അദ്ദേഹം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam