ജാഗ്രത വേണം; സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി വ്യാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്

JULY 7, 2024, 5:28 PM

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി വ്യാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. പക്ഷിപ്പനി സംബന്ധിച്ച്‌ പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടിലാണ് ആലപ്പുഴയില്‍ ആശങ്കാജനകമായി പക്ഷിപ്പനി വ്യാപിക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്.

കുട്ടനാട്ടിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടങ്ങളിലെ നിരവധി താറാവ് കുഞ്ഞുങ്ങളില്‍ പക്ഷിപ്പനി ബാധിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിദഗ്ധ സംഘം സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ട് നാളെ നിയമസഭയില്‍ വയ്ക്കുമെന്നും അതിനു ശേഷം വാര്‍ത്താസമ്മേളനം നടത്തുമെന്നും മൃഗസംരണക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പ്രതികരിച്ചു.

അതേസമയം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേരും. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനും നല്‍കി. ജില്ലയിലാകെ പക്ഷിപ്പനി വ്യാപിച്ചിട്ടുണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ വലിയ തോതില്‍ കള്ളിങ് വേണ്ടി വരുമെന്നു കണക്കുകൂട്ടി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മുന്നൊരുക്കം നടത്തിയിരുന്നു. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാകും തുടര്‍നടപടികള്‍ തീരുമാനിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam