ഇ-ചെല്ലാൻ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളിൽ വീഴരുത്, മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

JULY 7, 2024, 3:26 PM

തിരുവനന്തപുരം: ഇ-ചെല്ലാൻ്റെ പേരില്‍ വ്യാജ മെസേജ് അയച്ച്‌ പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. തട്ടിപ്പുകാർ ഇ-ചെല്ലാൻ്റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച്‌ വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. നിരവധി ആള്‍ക്കാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുള്ള സാഹചര്യത്തില്‍ മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ മാർഗനിർദേശം പങ്കുവെച്ചു.

'ആരെങ്കിലും വാട്ട്സ് ആപ്പില്‍ അയച്ച്‌ തരുന്ന ആപ്ലിക്കേഷൻ ഫയല്‍ (.apk ലിങ്ക് ) ക്ലിക്ക് ചെയ്യുന്നത് വഴി ആപ്പുകളിലേക്ക് പോയി കെണിയലകപ്പെടാൻ സാധ്യതയുണ്ട്. ഇ- ചെല്ലാൻ്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം വിവരങ്ങള്‍ സ്വീകരിക്കുക. ഇ- ചെല്ലാൻ്റെ പേരില്‍ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാല്‍, അത് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക.

അല്ലെങ്കില്‍, ഇ-ചെല്ലാൻ്റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടുക. വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും ഒരു വ്യാജ സന്ദേശത്തില്‍ നല്‍കരുത്. ഇ-ചെല്ലാൻ്റെ പേരില്‍ വരുന്ന ഒരു സന്ദേശം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍, പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങള്‍ എന്നിവ നല്‍കാൻ ആവശ്യപ്പെട്ടാല്‍, അത് തട്ടിപ്പാണ്. ഈ വിവരങ്ങള്‍ ഒരിക്കലും ഇ-ചെല്ലാൻ്റെ ഔദ്യോഗിക സന്ദേശങ്ങളില്‍ ആവശ്യപ്പെടില്ല.'- മോട്ടോർ വാഹനവകുപ്പ് കുറിച്ചു.

vachakam
vachakam
vachakam

കുറിപ്പ്:

വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് AI ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെല്ലാൻ്റെ പേരില്‍ വ്യാജ SMS മെസേജുകളും വാട്ട്സ് ആപ്പ് സന്ദേശങ്ങളും ശ്രദ്ധിക്കുക .............

ഇ-ചെല്ലാൻ്റെ (E Challan ) പേരില്‍ വ്യാജ മെസേജ് അയച്ച്‌ പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തട്ടിപ്പുകാർ ഇ-ചെല്ലാൻ്റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച്‌ വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. നിരവധി ആള്‍ക്കാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുള്ള സാഹചര്യത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

vachakam
vachakam
vachakam

• ആരെങ്കിലും വാട്ട്സ് ആപ്പില്‍ അയച്ച്‌ തരുന്ന ആപ്ലിക്കേഷൻ ഫയല്‍ (.apk ലിങ്ക് ) ക്ലിക്ക് ചെയ്യുന്നത് വഴി ആപ്പുകളിലേക്ക് പോയി കെണിയലകപ്പെടാൻ കാരണമാവും.

• ഇ- ചെല്ലാൻ്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം വിവരങ്ങള്‍ സ്വീകരിക്കുക. ഇ- ചെല്ലാൻ്റെ പേരില്‍ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാല്‍, അത് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. അല്ലെങ്കില്‍, ഇ-ചെല്ലാൻ്റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടുക.

• നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും ഒരു വ്യാജ സന്ദേശത്തില്‍ നല്‍കരുത്. ഇ-ചെല്ലാൻ്റെ പേരില്‍ വരുന്ന ഒരു സന്ദേശം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍, പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങള്‍ എന്നിവ നല്‍കാൻ ആവശ്യപ്പെട്ടാല്‍, അത് തട്ടിപ്പാണ്. ഈ വിവരങ്ങള്‍ ഒരിക്കലും ഇ-ചെല്ലാൻ്റെ ഔദ്യോഗിക സന്ദേശങ്ങളില്‍ ആവശ്യപ്പെടില്ല.

vachakam
vachakam
vachakam

• സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ഇ-ചെല്ലാൻ്റെ പേരില്‍ വരുന്ന സന്ദേശങ്ങളില്‍ നിന്ന് ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ ഉപകരണത്തില്‍ മാല്‍വെയർ ഇൻസ്റ്റാള്‍ ചെയ്യാൻ സാധ്യതയുണ്ട്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.

• തട്ടിപ്പിനെക്കുറിച്ച്‌ ഇ- ചെല്ലാൻ്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക. ഈ തട്ടിപ്പിനെക്കുറിച്ച്‌ ഇ-ചെല്ലാൻ്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുന്നത് മറ്റ് ആളുകളെ ഈ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

* ഇ-ചെല്ലാൻ്റെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെടാൻ താഴെപ്പറയുന്ന ലിങ്കുകള്‍ ഉപയോഗിക്കുക.

* ഫോണ്‍: 01204925505

* വെബ്‌സൈറ്റ്: https://echallan.parivahan.gov.in

 ഇ-മെയില്‍: [email protected]

എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ പറയുന്ന ഈ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

Email : [email protected]

* ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പിനിരയായാല്‍ '1930' എന്ന നമ്ബറില്‍ വിളിച്ച്‌ ഒരു മണിക്കൂറിനകം പരാതി രജിസ്റ്റർ ചെയ്യണം. cybercrime.gov.in എന്ന വെബ് വിലാസത്തിലും പരാതി റജിസ്റ്റർ ചെയ്യാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam