തിരുവമ്പാടി സംഭവം; ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് കെഎസ്‌ഇബി ചെയർമാൻ

JULY 7, 2024, 5:22 PM

തിരുവമ്പാടി സംഭവത്തിൽ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കി കെഎസ്‌ഇബി ചെയർമാൻ ബിജു പ്രഭാകർ രംഗത്ത്. കെ എസ് ഇ ബി ഓഫീസ് ആക്രമിച്ച അജ്മലിന്റെ വീട്ടിലേക്ക് ഉദ്യോഗസ്ഥരെ അയക്കാൻ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓഫീസ് ആക്രമിച്ചവരില്‍ നിന്നും നഷ്ടപരിഹാരം ഊടാക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.

'കെ എസ് ഇ ബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാല്‍ പ്രസ്തുത ഭവനത്തിലെ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാൻ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശം നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ഒരു ഉറപ്പ് ലഭ്യമാക്കാൻ ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലേക്കയക്കാൻ കോഴിക്കോട് ജില്ലാകളക്ടർ സ്നേഹില്‍ കുമാർ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്രമിച്ചയാളുടെ പിതാവിന്റെ പേരില്‍ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. അതില്‍ പത്തെണ്ണം കൊമേഷ്യല്‍ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബില്‍ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണ്.

vachakam
vachakam
vachakam

ഇപ്പോള്‍ നടത്തിയ ആക്രമണത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരില്‍ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങള്‍ മുഴുവന്‍ ഈടാക്കുകയും ചെയ്യും. ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാല്‍ കണക്ഷൻ ഇന്നുതന്നെ നല്‍കാൻ കെ എസ് ഇ ബി തയ്യാറാണ്' എന്നാണ് ചെയർമാന്റെ പ്രസ്താവന.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam