സിദ്ധാർഥൻ കേസ്:  വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനെ രക്ഷിക്കാൻ ലിസ്റ്റിൽ തിരിമറി 

MARCH 28, 2024, 6:56 AM

 കൽപറ്റ: സിദ്ദാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായവരെ തിരിച്ചെടുത്തതിൽ വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനും ഉൾപ്പെട്ടതിൽ വിവാദം. 

വിസിയുടെ കുറിപ്പിന്റെ മറവിൽ, നാലാം വർഷക്കാരായ രണ്ടു പേരെക്കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തി സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു. 

റാഗിങ് നടന്ന ഹോസ്റ്റലിലെ താമസക്കാരല്ലാത്ത ഒന്നാം വർഷ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ വിസി നൽകിയ കുറിപ്പിനെ തുടർന്നു 33 പേരെ തിരിച്ചെടുത്തതിലാണു വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയായ അസി.റജിസ്ട്രാറുടെ മകനും മകന്റെ സുഹൃത്തും ഉൾപ്പെട്ടത്.  

vachakam
vachakam
vachakam

 സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിടാനുള്ള നിർദേശം വിസിയുടെ കുറിപ്പു സഹിതം ഡീനിന് അയച്ചതും പ്രൈവറ്റ് സെക്രട്ടറിയാണ്. 

സസ്പെൻഷൻ നേരിടേണ്ടിവന്ന 90 പേരിൽ സീനിയർ ബാച്ചുകാരായ 57 പേർ വേറെയുമുണ്ടായിട്ടും പ്രൈവറ്റ് സെക്രട്ടറിയുടെ മകനെയും സുഹൃത്തിനെയുമൊഴികെ മറ്റാരെയും തിരിച്ചെടുത്തുമില്ല. സസ്പെൻഷൻ റദ്ദാക്കിയ നടപടി പിന്നീടു ഗവർണർ ഇടപെട്ടു പിൻവലിച്ചിട്ടുണ്ട്. ഏപ്രിൽ 4 വരെ അതുവഴി സസ്പെൻഷനു പ്രാബല്യമായി. 

 സസ്പെൻഷനിലായ വിദ്യാർഥികളെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കുറ്റവിമുക്തരാക്കുന്നതിലെ നിയമവിരുദ്ധത പല ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിച്ചെങ്കിലും രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് അധികൃതർ വഴങ്ങുകയായിരുന്നുവെന്നാണു വിവരം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam