തിരുവനന്തപുരം: വെമ്പായം ബാറിലുണ്ടായ തീകൊളുത്തൽ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നവാസ് മരിച്ചു. സംഭവത്തിൽ ആക്രമണം നടത്തിയെന്നാരോപിക്കുന്ന നന്നാട്ടുകാവ് സ്വദേശി അനീഷും ഗുരുതര പൊള്ളലേറ്റ് ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് വെമ്പായത്തെ ബാറിൽ സംഭവം നടന്നത്. ബാറിലെ എസി മുറിയിൽ സുഹൃത്തുക്കൾ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കം ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു.
തർക്കത്തിനിടെ പുറത്തുപോയ അനീഷ് പെട്രോളുമായി തിരിച്ചെത്തി മറ്റ് സുഹൃത്തുക്കളുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ആക്രമണത്തിനിടെ അനീഷിന്റെ ദേഹത്തേക്കും തീ പടർന്നതോടെ ഇയാൾക്കും ഗുരുതരമായി പൊള്ളലേറ്റു.
വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിൽ ബാറിന്റെ എസി വിഭാഗത്തിന്റെ ഉൾവശം ഏകദേശം 80 ശതമാനത്തോളം കത്തിനശിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ആക്രമണത്തിന്റെ സാഹചര്യങ്ങളും തർക്കത്തിന് പിന്നിലെ കാരണങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
