പത്തനംതിട്ട: കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വെള്ളാപ്പള്ളി നടേശൻ കോണ്‍ഗ്രസ് നേതാക്കളെ പ്രശംസിച്ച് രംഗത്ത്. വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ കഴിവുകളും നേതൃത്വഗുണങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിച്ചിരിക്കുന്നത് കെ സി വേണുഗോപാലിനാണെന്നും, ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭരണപരിചയവും രാഷ്ട്രീയ പാരമ്പര്യവും കൊണ്ട് രമേശ് ചെന്നിത്തല മുന്നിലാണെന്നും, പ്രതിപക്ഷ നേതാവെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് വി ഡി സതീശനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും, ആരെയായാലും തീരുമാനം അംഗീകരിക്കേണ്ട ബാധ്യത എല്ലാവര്‍ക്കും ഉണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
അതേസമയം, എല്‍ഡിഎഫിന്റെ തോല്‍വിക്ക് താന്‍ കാരണമായെന്ന ആരോപണം തള്ളിയ അദ്ദേഹം, അത്തരം ആരോപണങ്ങള്‍ ദുഷ്പ്രചാരമാണെന്നും പറഞ്ഞു. മുസ്ലീം ലീഗിനെതിരായ തന്റെ വിമര്‍ശനങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും, താന്‍ മുസ്ലിം വിരോധിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
