കൊച്ചി: വിദ്വേഷ പരാമർശം ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകനെ തീവ്രവാദി എന്നാണ് വിളിച്ചത്, അല്ലാതെ മതതീവ്രവാദി എന്നല്ല. പറഞ്ഞതെല്ലാം പറഞ്ഞതുതന്നെയാണ്. കോലത്തിൽ കരി ഓയിൽ ഒഴിച്ചാലല്ല എന്നെ കത്തിച്ചാൽ പോലും അഭിപ്രായം മാറ്റില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
തന്നെ പച്ചയായി പിച്ചിക്കീറി തിന്നാൻ ചില മാധ്യമങ്ങൾ മത്സരിക്കുകയാണ്. താൻ എന്ത് തെറ്റാണ് ചെയ്തത്. ചങ്ങനാശേരിയിൽ ചെന്ന് ഇങ്ങനെ കാണിക്കുമോ?. ചങ്ങനാശേരിയിൽ കയറ്റുമോ, അവിടെ ചെന്ന് പറയാൻ തന്‍റേടമുണ്ടോ?. ഒരു പിന്നാക്ക സമുദായക്കാരനായിപ്പോയി എന്നതുകൊണ്ട് തന്നോട് എന്തും ആകാമെന്നാണോ ചിന്ത?. നട്ടുച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് തന്നെ നടുറോഡിൽ നിർത്തി, 89കാരനായ തന്നെ പോസ്റ്റ്‌മോർട്ടം ചെയ്യുകയായിരുന്നു. ഇതാണോ മര്യാദ? സഹികേട്ടപ്പോൾ തള്ളി, ചവിട്ടിയില്ലല്ലോ എന്നും വെള്ളാപ്പളി ചോദിച്ചു.
മുഖ്യമന്ത്രിയുടെ മുന്നിൽ ഇത്തരത്തിൽ മൈക്കുമായി ചെല്ലുമോ?. മതമാണ് വലുതെന്നു പറഞ്ഞ ഷാജിയെ വിചാരണ ചെയ്യുമോ എന്നും വെള്ളാപ്പള്ളി ആരാഞ്ഞു. തന്നെ കൊല്ലാൻ പലരും നോക്കിയിട്ടുണ്ട്. ഇനിയും എൻ്റെ ചോരക്ക് കൊതിക്കുന്നവരുണ്ടെങ്കിൽ വരാം. തന്നെ പച്ചയായി പിച്ചി തിന്നാൻ ഒരു മാധ്യമം ശ്രമിക്കുന്നു. പക്ഷേ ഒരു ചാനൽ കൊണ്ട് എന്നെ ഒന്നും ചെയ്യാൻ പറ്റില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
