തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെ കണ്ണൂരിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ അന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി എംഎസ് അതുൽ ഹൈക്കോടതിയെ സമീപിച്ചു.
മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും പ്രതിഷേധം മാത്രമാണ് ഉണ്ടായതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, റെയിൽവെ പൊലീസ് ഗുരുതര കുറ്റങ്ങൾ ചുമത്തിയത് തെറ്റായ രീതിയിലാണ്. ഈ സാഹചര്യത്തിൽ റെയിൽവെ പൊലീസ് നടത്തുന്ന അന്വേഷണം ഉന്നത ഉദ്യോഗസ്ഥന്‍റെ മേൽനോട്ടത്തിലേക്ക് മാറ്റണമെന്നാണ് അതുലിൻറ്റെ ആവശ്യം.
അതേസമയം, ഹർജിയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
