ക്ഷേത്രോത്സവ ഗാനമേളയിൽ വേടന്റെ പാട്ടുകൾക്ക് വിലക്ക്; വിവാദിൽ പ്രതികരണവുമായി സഹോദരൻ 

MARCH 31, 2026, 1:45 AM

ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഗാനരചയിതാവും റാപ്പറുമായ വേടന്റെ പാട്ടുകൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വിവാദം. ചെങ്ങന്നൂർ കാരക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തിനിടെ നടന്ന ഗാനമേളയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

‘കൊച്ചിൻ തരംഗ് ബീറ്റ്‌സ്’ അവതരിപ്പിച്ച ഗാനമേളയിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘കുതന്ത്രം’ പാടാൻ തുടങ്ങിയപ്പോൾ സംഘാടകർ വേദിയിൽ കയറി പാട്ട് നിർത്തിക്കുകയായിരുന്നു. ഭക്തിഗാനങ്ങൾക്കുശേഷം സിനിമാഗാനങ്ങളിലേക്ക് കടന്നപ്പോഴായിരുന്നു സംഭവം.

വേടന്റെ പാട്ടുകൾ തങ്ങളുടെ സംസ്കാരത്തിന് യോജിക്കുന്നതല്ലെന്നും ഇത്തരം ഗാനങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തരുതെന്നുമാണ് സംഘാടകരുടെ നിലപാട്. ഇതുസംബന്ധിച്ച് പൊതുയോഗത്തിൽ തീരുമാനമെടുത്തിരുന്നുവെന്നും അവർ വ്യക്തമാക്കി. സമാനമായ അനുഭവം മറ്റ് ക്ഷേത്രങ്ങളിലും ഉണ്ടായിട്ടുണ്ടെന്ന് കലാകാരന്മാർ പറഞ്ഞു.

vachakam
vachakam
vachakam

സംഭവത്തിൽ ശക്തമായ പ്രതികരണവുമായി വേടന്റെ സഹോദരൻ ഹരിദാസ് രംഗത്തെത്തി. “വിലക്കിന് ജനാധിപത്യത്തിൽ ഇടമില്ല. ആരൊക്കെയോ അടിച്ചേൽപ്പിച്ച സംസ്കാരത്തിന്റെ അടിമകളായി ജീവിക്കുന്നവർ നമുക്കിടയിലുണ്ട്. വേടനെപ്പോലൊരു കലാകാരന് ഇത് നേരിടേണ്ടിവരുന്നുവെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്താകും? എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് ഞങ്ങൾ മുന്നോട്ടുപോകും. ആരുടെയും ഔദാര്യത്തിലല്ല ഞങ്ങൾ ഇവിടെയെത്തിയത്,” എന്നാൽ അദ്ദേഹം പറഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam