തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ ആരോപണ മുന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക്.
അടിച്ചുമാറ്റാൻ കഴിയുന്ന മുഴുവൻ സാധനങ്ങളും അടിച്ചുമാറ്റി. സ്വർണം മോഷ്ടിച്ച് വിറ്റത് ഏത് കോടീശ്വരനാണെന്ന് കടകംപള്ളി സുരേന്ദ്രനറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.
മന്ത്രി വാസവനും ദേവസ്വം ബോർഡ് പ്രസിഡന്‍റും രാജിവയ്ക്കണം. സഭയിൽ പ്രകോപനം ഉണ്ടാക്കിയത് മുഖ്യമന്ത്രിയാണ്. ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും സതീശൻ പറഞ്ഞു.
എന്നാൽ ഏത് കോടീശ്വരന്‍റെ വീട്ടിലാണ് സ്വർണം കൊണ്ടുപോയതെന്ന് പ്രതിപക്ഷ നേതാവ് ഉണ്ണികൃഷ്ണൻ പോറ്റിയോട് ചോദിക്കണമെന്ന് ദേവസ്വം പ്രസിഡന്‍റ് പി.എസ് പ്രശാന്ത് പറഞ്ഞു.
മണ്ഡലകാലം നല്ല രീതിയിൽ പോകാൻ പ്രതിപക്ഷം സഹകരിക്കണം. കടകംപള്ളി മിണ്ടാത്തതിൽ താനൊന്നും പറയുന്നില്ലെന്നും അന്വേഷണം നടക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്