തിരുവനന്തപുരം: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ മുന്നേറ്റം മാറിമറയുന്ന സാഹചര്യമാണ് നിലവിൽ.
വടക്കൻ പറവൂരിൽ വി ഡി സതീശൻ 243 വോട്ടുകൾക്ക് പിന്നിലാണ് എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. മാനന്തവാടിയിൽ യുഡിഎഫ് ലീഡ് ഉയർത്തി മുന്നേറുന്നു. തൃത്താലയിൽ ആദ്യ റൗണ്ടിൽ യുഡിഎഫ് സ്ഥാനാർഥി വി ടി ബൽറാം 371 വോട്ടുകളുടെ ലീഡിൽ മുന്നിലാണ്. കൊടുവള്ളിയിൽ പി കെ ഫിറോസ് 4875 വോട്ടിന്റെ ലീഡ് ഉയർത്തി മുന്നേറുന്നു
വോട്ടെണ്ണൽ തുടരുന്നതിനാൽ ലീഡുകളിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
