കണ്ണൂർ: വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ കല്ലറയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കല്ലറയിൽ മൂന്നാമതൊരു മൃതദേഹം കൂടി ഉണ്ടാകാമെന്ന പള്ളി വികാരിയുടെ സംശയമാണ് കേസിന് പുതിയ വഴിത്തിരിവായത്. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സെമിത്തേരിയിലെ കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ സംസ്കരിച്ച മൃതദേഹത്തിനൊപ്പം പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തുവും കണ്ടെത്തിയത്. എന്നാൽ കല്ലറയിൽ കണ്ടെത്തിയത് സ്വാഭാവിക രീതിയിൽ സംസ്കരിച്ച മൃതദേഹങ്ങളാണെന്നാണ് പോലീസിന്റെ പ്രാഥമിക വിശദീകരണം. മുമ്പുണ്ടായിരുന്ന കല്ലറ നമ്പർ പിന്നീട് മാറ്റിയതും ആശയക്കുഴപ്പത്തിന് കാരണമായതായി പോലീസ് കണ്ടെത്തിയിരുന്നു.
ഇതിനിടെ, 2014-ൽ വിലങ്ങാട് വാളൂക്കിന് സമീപം താമസിച്ചിരുന്ന സിജോയുടെതാകാമോ കണ്ടെത്തിയ മൃതദേഹമെന്ന സംശയം ഉയർത്തി ബന്ധുക്കളും രംഗത്തെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം ആഭ്യന്തര മന്ത്രിക്കും പോലീസിനും പരാതി നൽകിയിട്ടുണ്ട്.
ഡിഎൻഎ പരിശോധനാഫലം വന്ന ശേഷമേ മൃതദേഹത്തിന്റെ വ്യക്തിത്വത്തിലും കല്ലറയിലെ ദുരൂഹതയിലും വ്യക്തത വരൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
