കൊച്ചി: വല്ലാര്‍പ്പാടത്ത് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
മോട്ടോര്‍ വാഹനവകുപ്പ് ബസില്‍ പരിശോധന നടത്തിയശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് സമീപം അപകടമുണ്ടായത്.
അപകടകരമായ നിലയില്‍ വാഹനം ഓടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ മുളവുകാട് പൊലീസ് കേസെടുത്തത്. അപകടത്തില്‍ ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിരുന്നു.
ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ബസ് ആംബുലന്‍സിലും ബൈക്കുകളിലും ഇടിച്ചു. ഒടുക്കം കണ്ടെയിനറില്‍ ഇടിച്ചാണ് ബസ് നിര്‍ത്തിയത്.
ആംബുലന്‍സിലെ രോഗിയും ബസ്സിലെ യാത്രക്കാരും അടക്കം പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്