വടകര എംഡിഎംഎ കേസ്; അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം

JULY 28, 2026, 8:35 PM

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണസംഘം ഒരുങ്ങുന്നു. ചോദ്യം ചെയ്താൽ കൂടുതൽ പേരെ പിടികൂടാനാകുമെന്ന നിഗമനത്തിലാണ് പൊലീസ്. വിദ്യാഭ്യാസ വകുപ്പിൽ ലഹരി സംഘങ്ങളുമായി ബന്ധമുള്ളവർ ഇനിയുമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. 

കേസില്‍ കോഴിക്കോട് ഒരു അധ്യാപിക കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. വടകര ബിആര്‍സിയിലെ താത്കാലിക അധ്യാപികയായ നീഷ്മയാണ് അറസ്റ്റിലായത്. ലഹരി കേസിൽ അറസ്റ്റിലായതോടെ നീഷ്‌മയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. നിലവിൽ ലഹരി വിൽപന നടത്തുന്ന കണ്ണൂർ ഇരിട്ടി സ്വദേശിയായ ഒരാളും എസ്ഐടിയുടെ കസ്റ്റഡിയിലുണ്ട്. 

നേരത്തെ ലഹരി വില്‍പനയുമായി ബന്ധപ്പെട്ട സാമ്പത്തിക  ഇടപാട് കേസിൽ കോഴിക്കോട് മറ്റു രണ്ട് അധ്യാപികമാർ അറസ്റ്റിലായിരുന്നു. കീർത്തന, കാവ്യ എന്നിവരാണ് പിടിയിലായത്. ഇരുവരും പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകരായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. 

vachakam
vachakam
vachakam

അതേസമയം, ലഹരി ആവശ്യപ്പെട്ട് പണം നല്‍കിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അധ്യാപകര്‍ നിരീക്ഷണത്തിലാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam