ചൂരൽമല ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐക്കെതിരെ അബിൻ വർക്കി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സംസ്ഥാന അധ്യക്ഷൻ വി. വസീഫ് രംഗത്ത്. “യൂത്ത് കോൺഗ്രസും കോൺഗ്രസും വീട് നൽകുമെന്ന് പ്രഖ്യാപിച്ചപ്പോൾ, ഡിവൈഎഫ്ഐ വീടുകൾ നിർമിക്കാൻ അധ്വാനിച്ച് പണം കണ്ടെത്തുകയായിരുന്നു. ആദ്യ ഘട്ടത്തിൽ നടന്ന യോഗത്തിൽ ഒരു വീട് നിർമ്മിക്കാൻ 30 ലക്ഷം രൂപ ചെലവ് വരുമെന്ന് പറഞ്ഞിരുന്നു. പിന്നീട് ഞങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് അത് 20 ലക്ഷമായി കുറച്ചു. ഞങ്ങൾ 20 കോടി രൂപ നൽകാമെന്ന് അറിയിച്ചു,” എന്നാണ് വി. വസീഫ് വ്യക്തമാക്കിയത്.
പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കല്ല, മറിച്ച് ടൗൺഷിപ്പ് അക്കൗണ്ടിലേക്കാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. “ആർക്കും വേണമെങ്കിൽ ഈ അക്കൗണ്ട് പരിശോധിക്കാം,” എന്നും വി. വസീഫ് കൂട്ടിച്ചേർത്തു.
അതേസമയം, യൂത്ത് കോൺഗ്രസ് സമാഹരിച്ച തുകയുടെ കണക്കുകൾ വ്യക്തമല്ലെന്നും വലിയ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ മുൻപ്, അബിൻ വർക്കിയാണ് ഡിവൈഎഫ്ഐക്കെതിരെ ആരോപണം ഉന്നയിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതായി പറഞ്ഞിട്ടും നിർദ്ദിഷ്ട സമയത്ത് മുഴുവൻ തുകയും നൽകിയില്ലെന്നും, പത്തു മാസങ്ങൾക്ക് ശേഷമാണ് പൂർണ്ണ തുക നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. ഈ ഇടവേളയിൽ പലിശ ഇനത്തിൽ കോടികളുടെ തട്ടിപ്പ് നടന്നുവെന്നുമാണ് ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
