തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കിയ സർക്കാർ നിലപാടിനെ പരിഹസിച്ച് സിപിഐഎം നേതാവ് വി. ശിവൻകുട്ടി. വന്ദേമാതരം വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നടത്തിയ വിശദീകരണത്തിന്റെ വീഡിയോ ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചു.
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദേശം എവിടെ നിന്നുള്ളതാണെന്ന് ശിവൻകുട്ടി ചോദിച്ചു. വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് അറിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നുവെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം പാലിക്കുമെന്ന് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചതിന് പിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്നാണ് സർക്കാർ നിർദേശം.
അതേസമയം, വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വന്ദേമാതരം പൂർണമായി ആലപിച്ചതും നേരത്തെ ചർച്ചയായിരുന്നു. വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് മുൻ മുഖ്യമന്ത്രിയുടെ പഴയ വിശദീകരണ വീഡിയോ പങ്കുവെച്ച് ശിവൻകുട്ടി സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനെതിരെ രാഷ്ട്രീയ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
