മൂന്നാം തവണയും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമുണ്ടെന്ന് വി ശിവൻകുട്ടി

APRIL 8, 2026, 11:34 PM

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യു.പി. സ്കൂളിലെ 61-ാം നമ്പർ ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്.

ഈ തെരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് അനുകൂലമാണെന്നും, മൂന്നാം തവണയും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. നേമം മണ്ഡലത്തിൽ യാതൊരു ആശങ്കയും ഇല്ലെന്നും എൽഡിഎഫ് തന്നെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളും മന്ത്രി ഉന്നയിച്ചു. നേമത്ത് ബൂത്ത് അടിസ്ഥാനത്തിൽ മദ്യം വിതരണം ചെയ്യുന്നതായും കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

കൂടാതെ, രാജീവ് ചന്ദ്രശേഖർ നേരിട്ട് കിറ്റുകളും പണവും ജോലി വാഗ്ദാനങ്ങളും നൽകുന്നുവെന്ന ആരോപണവും ശിവൻകുട്ടി ഉന്നയിച്ചു. ജനാധിപത്യ സംവിധാനത്തെ പണാധിപത്യം കൊണ്ട് തകർക്കാനുള്ള ശ്രമമാണിതെന്നും, കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെയും വിമർശിച്ച മന്ത്രി, മറ്റു സംസ്ഥാന നേതാക്കളുടെ പ്രസ്താവനകൾ സംസ്കാരശൂന്യമാണെന്നും കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam