കണ്ണൂർ: സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂർ മണ്ഡലത്തിൽ വിജയത്തിലേക്ക് മുന്നേറുന്നു.
12 റൗണ്ടുകൾ പൂർത്തിയായപ്പോൾ 4751 വോട്ടുകളുടെ ലീഡുമായാണ് കുഞ്ഞികൃഷ്ണന്റെ മുന്നേറ്റം. ഇനി എണ്ണാനുള്ളത് യുഡിഎഫ് ശക്തികേന്ദ്രമായ ചെറുപുഴ മേഖലയാണ്. സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥിയുമായ ടി.ഐ. മധുസൂദനൻ രണ്ടാം സ്ഥാനത്താണ്.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് ടി.ഐ. മധുസൂദനനും പാർട്ടി നേതൃത്വത്തിനുമെതിരെ പരാതി ഉന്നയിച്ചതിനെ തുടർന്ന് വി. കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
