തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാർ കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഐഎം.
പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് പോകില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു.
ഇടതു സഹയാത്രികന്‍ എന്ന നിലയില്‍ തുടരുമെന്നും പ്രേംകുമാറിനോട് പാര്‍ട്ടി സംസാരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു വഴിയും അടഞ്ഞിട്ടില്ല.
നിരവധി മാര്‍ഗ്ഗങ്ങള്‍ മുന്നിലുണ്ട്. സംസാരിച്ചാല്‍ തീരാവുന്ന പരിഭവമേ പ്രേംകുമാറിന് ഉള്ളൂ. എഫ്ബി പോസ്റ്റിട്ടപ്പോള്‍ തന്നെ പ്രേംകുമാറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു.
അന്ന് അദ്ദേഹത്തെ കിട്ടിയിരുന്നില്ല. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയത് കാലാവധി തീര്‍ന്നതുകൊണ്ട് മാത്രമാണെന്നും വി ജോയ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അറ്റകുറ്റപ്പണികൾക്കായി ചാലക്കുടി പാലം നാളെ അടയ്ക്കും
ഉദയകുമാർ ഉരുട്ടിക്കൊല കേസ്: പൊലീസുകാരെ വെറുതെ വിട്ട വിധിക്കെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ
ബി.എം.ഡബ്ല്യു, ഇഗ്നിസ്, താര് ജീപ്പ്, ഹാര്‍ലി ഡേവിഡ്സണ് ബൈക്ക്, രണ്ട് ബുള്ളറ്റുകള്‍; മലപ്പുറത്ത്
മന്തി റസ്റ്റോറന്റ് വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ: ചേർത്തലയിൽ മന്തി റസ്റ്റോറന്റ് ഉടമകൾക്കെതിരെ കേസ്