യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടും, തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുമെന്നും വി ഡി സതീശൻ

FEBRUARY 7, 2026, 3:29 AM

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100ലധികം സീറ്റുകൾ നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടംവഴി ഓടുമെന്നും അദ്ദേഹം പരിഹസിച്ചു.

യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ വികസന അജണ്ടയെ മുൻനിർത്തിയുള്ളതാണെന്നും, കേരളത്തിന്റെ ഭാവിയും പുതിയ പദ്ധതികളും സംബന്ധിച്ച് ജനങ്ങളുമായി ചർച്ച ചെയ്യുന്ന പ്രചാരണമാണ് ഇതെന്നും സതീശൻ വ്യക്തമാക്കി. 30 ദിവസം കഴിയുമ്പോൾ ഇതിന്റെ അർത്ഥം എല്ലാവർക്കും മനസിലാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ച സതീശൻ, അദ്ദേഹത്തിന് ഇപ്പോൾ ‘മറവിരോഗം’ ബാധിച്ചിരിക്കുകയാണെന്ന് പരിഹസിച്ചു. വർഗീയതയെക്കുറിച്ച് കോൺഗ്രസിനെ പഠിപ്പിക്കാൻ ഗോവിന്ദൻ വരേണ്ടതില്ലെന്നും, ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വാങ്ങി ജയിച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്നും സതീശൻ ഓർമ്മിപ്പിച്ചു. നാല് പതിറ്റാണ്ടോളം ഇതേ സംഘടനയുമായി ചേർന്ന് പ്രവർത്തിച്ച സിപിഐഎം ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി നിലപാട് മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

യുഡിഎഫ് 100 സീറ്റിലധികം നേടുമെന്ന് പറയുമ്പോൾ എം.വി. ഗോവിന്ദനെ പോലുള്ളവർക്ക് അത് അംഗീകരിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു. “മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി 100 അല്ല 110 ആയിരിക്കും എന്ന് പറഞ്ഞതായി ഒരു ട്രോളിൽ ഞാൻ കണ്ടു. 110 തന്നെയായിരിക്കും, പക്ഷേ തോറ്റുകഴിയുമ്പോൾ പിണറായി വിജയൻ ഓടുന്ന സ്പീഡ് ആയിരിക്കും,” എന്നും അദ്ദേഹം പരിഹസിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam