കൊച്ചി: മലയാളികൾ തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഉത്രാടപ്പാച്ചിലിൻ്റെ ആവേശത്തിലാകും നാടും നഗരവും ഇന്ന്. വിപണികളെല്ലാം സജീവമായി തുടരുകയാണ്.
കാണം വിറ്റ് ഓണം ഉണ്ടില്ലെങ്കിലും എല്ലാ മലയാളികളും തന്നാലാവും വിധം അത്യാർഭാടമായാണ് ഓണം ആഘോഷിക്കുന്നത്.
മാവേലിയെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾക്ക് ഒരു ദിവസം കൂടി മാത്രം. വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണം ആഘോഷിക്കും.
മഴ ഒരു വെല്ലുവിളിയാണെങ്കിൽ കൂടി തിരുവോണസദ്യക്കുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടിയെടുക്കാനും പൂക്കൾ വാങ്ങാനും പ്രായഭേദമന്യേ ജനങ്ങൾ തിരക്കിലലിഞ്ഞു. നാടൻ പച്ചക്കറികളുമായി നാട്ടുചന്തകളും കവലകൾതോറും പച്ചക്കറി സ്റ്റാളും തുറന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്