രാജീവ് ചന്ദ്രശേഖർ നയിക്കുന്ന സംഘം നിയമസഭയിൽ ഉണ്ടാകണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

MARCH 20, 2026, 8:09 AM

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ നയിക്കുന്ന സംഘം നിയമസഭയിൽ ഉണ്ടാകണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.ഓരോ മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർഥികൾ വിജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. കഴിഞ്ഞ 10 വർഷത്തെ ദുർഭരണം അവസാനിപ്പിക്കണം.

ഭരണം ലഭിച്ചില്ലെങ്കിലും എൻ.ഡി.എയുടെ സംഘം നിയമസഭയിൽ ഉണ്ടാവണം.പത്മജും ഒരു പാരമ്പര്യമാണ്. കരുണാകരന്റെ പാരമ്പര്യത്തിന്റെ തുടർച്ചയാണ് താമര അടയാളത്തിൽ മത്സരിക്കാൻ പോകുന്നത്.അന്തസുള്ള മലയാളി ആരെന്ന് ചോദിച്ചാൽ ആദ്യം എഴുതുന്ന പേരുകളിൽ ലീഡർ കരുണാകരനും ഉണ്ടാകും.

2006 ൽ വി.എസിനെ വിജയിപ്പിക്കരുതെന്ന് പറഞ്ഞ് നിരവധി പേർ നടന്നു. അന്ന് വി.എസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ആളാണ് ഞാൻ.2006 ൽ വി.എസിന് വേണ്ടി 11 വേദികളിൽ പ്രചാരണത്തിന് പോയി.വി.എസിനെയും നായനാരെയും പോലുള്ള ചങ്കുറപ്പുള്ള നേതാക്കൾ ഇന്ന് സി.പി.എമ്മിലില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അതേസമയം, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കള്ളന്മാരാണെന്ന് ഞാൻ പറയില്ല.അത് പറയേണ്ടത് പൊലീസ് ആണ്. ശബരിമലയിൽ മോഷ്ടിക്കപ്പെട്ട സ്വർണം തിരിച്ചുകൊണ്ടുവന്ന് വെക്കടോ എന്ന് പറയാൻ നിയമസഭയിൽ ആരും ഇല്ലാതായെന്നും സുരേഷ് ഗോപി പ്രതികരിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam