കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് നിർണ്ണായക തീരുമാനമെടുത്തേക്കും. കർണാടകയിലുള്ള എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഡൽഹിയിൽ തിരിച്ചെത്തുന്നതോടെ ചർച്ചകൾക്ക് വേഗതയേറും. ഖർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവർ ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനിടയിലുള്ള തർക്കങ്ങൾ പരിഹരിച്ച ശേഷം പ്രഖ്യാപനം നടത്തിയാൽ മതിയെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. നേതാക്കൾക്കിടയിൽ അച്ചടക്ക ലംഘനമുണ്ടാകുന്നുണ്ടോ എന്ന് ഹൈക്കമാൻഡ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
നിലവിൽ മത്സരരംഗത്തുള്ള പ്രധാന മൂന്ന് നേതാക്കളും പിന്മാറാൻ തയ്യാറായിട്ടില്ലാത്തത് കേന്ദ്രനേതൃത്വത്തിന് വെല്ലുവിളിയാണ്. അതേസമയം, ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ എന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും, എല്ലാ കാര്യങ്ങളും ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരും മണിക്കൂറുകളിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചകളിലേക്ക് ഉറ്റുനോക്കുകയാണ് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
