കാസർഗോഡ്: വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും നാളെ സംഭവിക്കുക എന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി.
കമ്യൂണിസ്റ്റ് പാർട്ടി വോട്ടുകൾ ഉൾപ്പടെ യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നത് ഒരു സർവ്വേകൾക്കും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. കേരളത്തിൽ 1977 ആവർത്തിക്കും. 111സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരും. ബിജെപി ഒരു സീറ്റിനപ്പുറം പോകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പൊട്ടിത്തെറിയെന്ന പ്രതീക്ഷയ്ക്ക് ആയുസ്സില്ല. ഹൈക്കമാൻഡ് തീരുമാനമാണ് നടപ്പിലാകുന്നത്. അധികാരത്തിലെത്തിയാൽ ഒരാഴ്ച്ച കൊണ്ട് തീരുമാനം വരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
