മൂന്ന് റൗണ്ടുകൾ പിന്നിടുമ്പോഴും യുഡിഎഫ് കുതിപ്പ്

MAY 4, 2026, 12:01 AM

തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്ന് റൗണ്ടുകൾ പിന്നിടുമ്പോഴും സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം ശക്തമായി തുടരുന്നു. നിലവിൽ യുഡിഎഫ് 91 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എൽഡിഎഫ് 46 സീറ്റുകളിലാണ് മുന്നിലുള്ളത്. എൻഡിഎ മൂന്ന് സീറ്റുകളിലും മുന്നേറുന്നുണ്ട്.

ഇതോടെ സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായെന്ന സൂചനകളാണ് ആദ്യഘട്ട ഫലങ്ങൾ നൽകുന്നത്.

ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നിലാണ്. കൂടാതെ എൽഡിഎഫ് മന്ത്രിസഭയിലെ എട്ടിലധികം മന്ത്രിമാരും വിവിധ മണ്ഡലങ്ങളിൽ പിന്നിലാണ്.

vachakam
vachakam
vachakam

വോട്ടെണ്ണൽ തുടരുന്നതിനാൽ ലീഡ് നിലയിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെങ്കിലും നിലവിലെ പ്രവണത യുഡിഎഫിന് അനുകൂലമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam