കണ്ണൂർ: ധർമ്മടത്ത് ആറ് റൗണ്ട് വോട്ടെണ്ണിൽ വിറപ്പിച്ച യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ റഷീദ് പറയുന്നു ധർമ്മടത്ത് യുഡിഎഫ് രാഷ്ട്രീയമായി വിജയിച്ചുവെന്ന്.
ധർമ്മടം പിടിക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ ഏറ്റുപറയാൻ പോലും ആരുമുണ്ടായില്ലെന്ന് അബ്ദുൽ റഷീദ് പറയുന്നു. അഞ്ച് റൌണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി പിന്നിലായിരുന്നു.
ഇത് വിജയത്തിന് സമമാണ്. പ്രവർത്തന സ്വാതന്ത്ര്യമുള്ളിടത്ത് മുഴുവൻ ലീഡ് പിടിച്ചിരിക്കുകയാണ്. മൂന്ന് പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡുണ്ട്.
പഞ്ചായത്ത് രൂപീകരണം കാലം തൊട്ട് യുഡിഎഫ് ഭരിച്ചിടാത്ത ചെമ്പിലോട് പഞ്ചായത്തിൽ ലീഡ് ചെയ്തു. പിണറായി വിജയന്റെ വീട് ഇരിക്കുന്ന വേങ്ങാട് പഞ്ചായത്തിൽ പോലും എൽഡിഎഫിന് ലീഡില്ല.
ധർമ്മടത്ത് യുഡിഎഫ് രാഷ്ട്രീയമായി വിജയിച്ചു കഴിഞ്ഞു കഴിഞ്ഞുവെന്നും അബ്ദുൽ റഷീദ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
