തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിൽ കോൺഗ്രസ് ക്യാമ്പ്.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച കെപിസിസി നേതൃത്വം തിരുവനന്തപുരത്തെ ആസ്ഥാനത്ത് വൻ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.
വിജയാഘോഷത്തിന്റെ ഭാഗമായി പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി വിതരണം ചെയ്യാൻ വൻതോതിൽ ലഡുവിനും പാൽപ്പായസത്തിനുമാണ് കോൺഗ്രസ് ഓർഡർ നൽകിയിരിക്കുന്നത്.
കെപിസിസി ആസ്ഥാനത്ത് ഇതിനോടകം തന്നെ പന്തൽ നിർമ്മാണവും ആരംഭിച്ചു. താഴേത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകളും എക്സിറ്റ് പോൾ പ്രവചനങ്ങളും യുഡിഎഫിന് അനുകൂലമാണെന്ന വിലയിരുത്തലിലാണ് ഈ മുന്നൊരുക്കങ്ങൾ.
വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് നാളെ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. പത്ത് മണിയോടെ തന്നെ സംസ്ഥാനത്തെ ജനവിധി ആർക്കൊപ്പമെന്ന കൃത്യമായ സൂചനകൾ ലഭ്യമാകും. വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് നേതാക്കൾ ഒരേസ്വരത്തിൽ അവകാശപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
