നെയ്യാറ്റിൻകരയിൽ  6966 വോട്ടുകളുടെ ഭൂരിപക്ഷം നേടി എൻ ശക്തൻ വിജയിച്ചു 

MAY 4, 2026, 4:28 AM

തിരുവനന്തപുരം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാര്‍ഥി എൻ ശക്തന് വിജയം. 6966 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സ്ഥാനാര്‍ഥി വിജയിച്ചത്. പ്രധാന എതിരാളിയായിരുന്ന എൽഡിഎഫിന്റെ അൻസലൻ 51794 വോട്ടും ബിജെപിയുടെ ചെങ്കൽ രാജശേഖരൻ 21858 വോട്ടും നേടി.

തെക്ക് കേരളത്തിന്‍റെ പ്രവേശന കവാടം എന്ന വിശേഷണമാണ് നെയ്യാറ്റിന്‍കരയ്ക്കുള്ളത്. 2021-ല്‍ ഇടതുപക്ഷം നിലനിർത്തിയ നിയമസഭ മണ്ഡലങ്ങളിൽ ഒന്നാണ് നെയ്യാറ്റിൻകര. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാര്‍ഥി കെ. ആൻസലൻ 14,000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ വിജയിച്ചത്.

തൊട്ടുമുമ്പത്തെ 2016 തെരഞ്ഞെടുപ്പില്‍ 9,543 വോട്ടുകളായിരുന്നു കെ. ആന്‍സലന്‍റെ ഭൂരിപക്ഷം. സിപിഎമ്മിന്‍റെ സംഘടനാ കരുത്തും ആൻസലന്‍റെ ജനകീയ ഇടപെടലുകളും ഈ വിജയങ്ങളിൽ നിർണ്ണായകമായിരുന്നു.

vachakam
vachakam
vachakam

കഴിഞ്ഞ പത്ത് വ‌ർഷത്തെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് ആൻസലന്‍ ഇത്തവണ വോട്ടഭ്യർഥന നടത്തിയത്. കിഫ്ബി വഴി മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങള്‍ ജനങ്ങള്‍ വോട്ടായി നല്‍കുമെന്നും ആൻസലൻ പ്രതീക്ഷിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam