പെരുമ്പാവൂർ : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി മനോജ് മൂത്തേടന് 28434 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കി.
ആകെ 75088 വോട്ടുകളാണ് മനോജ് മൂത്തേടൻ നേടിയത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി ബേസിൽ പോൾ 46654 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി ജിബി പതിക്കൽ 22497 വോട്ടുകളും നേടി.
കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും, അശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമംഗലം, വെങ്ങോല, വേങ്ങൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പെരുമ്പാവൂർ നിയമസഭാമണ്ഡലം.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഡ്വ. എൽദോസ് കുന്നപ്പിള്ളി 53,484 വോട്ടുകൾ നേടി വിജയിച്ചു. കേരള കോൺഗ്രസ് എമ്മിലെ ബാബു ജോസഫിനെ 2,899 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബാബു ജോസഫിന് 50,585 വോട്ടുകൾ ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി ടി.പി. സിന്ധുമോൾ 15,000 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
