കണ്ണൂർ: ധർമടം പിടിക്കുമെന്ന് താൻ പറഞ്ഞപ്പോൾ ഏറ്റുപറയാൻ പോലും ആരുമുണ്ടായില്ലെന്ന് ധർമടത്തെ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ റഷീദ്. എല്ലാ നേതാക്കളോടും പറഞ്ഞതാണ് മണ്ഡലത്തിലേക്ക് ഒന്ന് വരണം നമ്മൾ ജയിക്കുമെന്ന്. എന്നാൽ ആരും ചെവിക്കൊണ്ടില്ല. എല്ലാരും പുഞ്ചിരിയോടെ അതിനെ തള്ളുകയാണ് ചെയ്യത്. സ്ഥാനാർഥിയെന്ന നിലയിൽ താൻ ഒറ്റപ്പെട്ടെന്നും വി.പി. അബ്ദുൽ റഷീദ് പറഞ്ഞു.
"എല്ലാ നേതാക്കളോടും ഞാൻ ആവശ്യപ്പെട്ടിരുന്നു വരാനായി. ആരും വന്നില്ല. ഷാഫി പറമ്പിലിനോടും പറഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹവും പരിപാടി ക്യാൻസൽ ചെയ്തു. പത്ത് വർഷക്കാലം പിണറായിക്കെതിരെ പറഞ്ഞവരാരും ഇവിടേക്ക് വന്നില്ല. ആരെങ്കിലും വന്നെങ്കിൽ ഇതാകുമായിരുന്നില്ല സ്ഥിതി. ശരിക്കും ഞാൻ ധർമടത്ത് ഒറ്റപ്പെട്ടുപോയി.
ഒരു പൊതുയോഗമുണ്ടായില്ല, ഒരു റാലി ഉണ്ടായില്ല. രാവിലെ അഞ്ചു മണിമുതൽ ഞാൻ പ്രചാരണത്തിനിറങ്ങിയാൽ പുലർച്ചെ രണ്ട് മണിയ്ക്കാണ് ഉറങ്ങാറ്. അങ്ങനെ ജനത്തോടൊപ്പം നിന്നിട്ടാണ് എനിക്കിതിന് സാധിച്ചത്. അവർ എന്നെ ചേർത്ത് പിടിച്ചു", വി.പി. അബ്ദുൽ റഷീദിന്റെ വാക്കുകൾ. ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
