പാലായിൽ ജോസ് കെ മാണിയുടെ വീടിനുനേരെ യുഡിഎഫ് പ്രവർത്തകരുടെ ആക്രമണം; കാറുകൾക്കുനേരെയും കല്ലെറിഞ്ഞു

MAY 4, 2026, 8:20 AM

പാലായിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ വീടിനുനേരെ യുഡിഎഫ് പ്രവർത്തകരുടെ ആക്രമണം.മുറ്റത്തു കിടന്ന കാറുകൾക്കുനേരെയും യുഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞു. 

ജോസ് കെ മാണിയുടെ വീടിനുമുന്നിൽ പ്രകടനം നടത്താൻ എത്തിയതായിരുന്നു യുഡിഎഫ് പ്രവർത്തകർ. വീടിനു മുന്നിൽ വിജയാഘോഷം ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. തുടർന്ന്, പോലീസെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.

അതേസമയം, തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ​ഗൗരവപരമായി പരിശോധിക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി.പത്ത് വർഷത്തിന് ശേഷം യുഡിഎഫ് അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആ​ഗ്രഹിച്ചു. അതിന്റെ പ്രതിഫലനമാണ് ഉണ്ടായത്. പാർട്ടി മത്സരിച്ച 12 സീറ്റിലും പരാജയപ്പെട്ടു.ജയപരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാ​ഗമാണ് ജനവിധി മാനിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam