ക്രിമിനൽ കേസുകളുടെ നടപടിക്രമങ്ങൾ എ.ഐയിലേക്ക് മാറ്റാൻ യുഎഇ

MAY 5, 2025, 10:09 PM

ദുബായ്:  ക്രിമിനൽ കേസ് നടപടിക്രമങ്ങൾ എ.ഐയിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി യുഎഇ അവതരിപ്പിച്ചു. പരാതികൾ സ്വീകരിക്കുന്നത് മുതൽ തെളിവുകൾ തരംതിരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും എഐ  ഉപയോഗിക്കും. കേസുകൾ പരിഹരിക്കുന്നതിനുള്ള സമയവും കൃത്യതയും 100 ശതമാനം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

കേസുകൾ വേഗത്തിൽ പരിഹരിക്കുന്നതിന് പേരുകേട്ട രാജ്യമാണ് യുഎഇ. അവിടെയാണ് എഐയും വരുന്നത്. ഒരു പരാതി ലഭിക്കുമ്പോൾ, അത് തരംതിരിക്കപ്പെടുന്നു, തെളിവുകൾ താരതമ്യം ചെയ്യുന്നു, വിശകലനം ചെയ്യുന്നു, ഒടുവിൽ എഐ ഒരു സംഗ്രഹം നൽകുന്നു.

ഫയലുകൾക്കായി തിരയാൻ ഇനി സമയം പാഴാക്കേണ്ടതില്ല. ഏത് കേസ് ആദ്യം പരിഹരിക്കണമെന്ന് പോലും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകും. ചുരുക്കത്തിൽ, കേസുകളുടെ കെട്ടിക്കിടക്കൽ അവസാനിക്കും. 

vachakam
vachakam
vachakam

യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അബുദാബിയിലെ ഗവ ര്‍മെന്‍റ്  എമർജിങ് ടെക്നോളജീസ് ഉച്ചകോടിയിലാണ് അവതരിപ്പിച്ചത്. കേസുകൾ വേഗത്തിൽ തീർപ്പാക്കാനും, കൃത്യത കൂട്ടാനും, സുതാര്യത വർധിപ്പിക്കാനും കഴിയും.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam