ആലപ്പുഴ: മന്ത്രി എം ലിജു ജയിച്ചത് ശരിയായ മാര്‍ഗത്തിലൂടെയല്ലെന്ന് കായംകുളം മുന്‍ എംഎല്‍എ യു പ്രതിഭ. ലിജു കരഞ്ഞ് വോട്ട് വാങ്ങി.
ലിജുവിന് അനുകൂലമായി വലിയ രീതിയില്‍ സഹതാപ തരംഗമുണ്ടായി. താന്‍ കരഞ്ഞത് വോട്ടിന് വേണ്ടി ആയിരുന്നില്ല. കരഞ്ഞുകൊണ്ടായിരിക്കരുത് വോട്ട് വാങ്ങേണ്ടതെന്നും പ്രതിഭ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലായിരുന്നു യു പ്രതിഭയുടെ പ്രതികരണം.
ജനാധിപത്യത്തില്‍ ഇത്തവണ വല്ലാത്ത രീതിയില്‍ പണമിറക്കി കളിച്ചിട്ടുണ്ട്. യുഡിഎഫ് അഞ്ഞൂറ് ബോര്‍ഡുകള്‍ വെച്ചപ്പോള്‍ അവിടെ അഞ്ച് ബോര്‍ഡുകളാണ് തനിക്ക് വെയ്ക്കാന്‍ സാധിച്ചത്. സിറ്റിങ് എംഎല്‍എയുടെ കൈയില്‍ പണമില്ലെങ്കില്‍ അവര്‍ സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആണെന്ന് കരുതണമെന്നും പ്രതിഭ പറഞ്ഞു.
'വിജയവും പരാജയവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. എന്നാല്‍ ഒരാള്‍ ജയിച്ചാല്‍ ആ മണ്ഡലത്തിന് വേണ്ടി എന്തൊക്കെ ചെയ്യുന്നു എന്നുള്ളതാണ് പ്രധാനം.
എനിക്കെതിരെ ധാരാളം കള്ളപ്രചാരണങ്ങള്‍ നടത്തി. പ്രതിഭ രണ്ട് തവണ ജയിച്ചല്ലോ എന്ന് പറഞ്ഞ് വോട്ട് തേടി. തനിക്ക് ഒരു തവണ അവസരം നല്‍കണമെന്നാണ് എം ലിജു പ്രചാരണ വേളയില്‍ പറഞ്ഞത്. ലിജുവിന് അനുകൂലമായി വലിയ രീതിയില്‍ സഹതാപ തരംഗമുണ്ടായി. പ്രതിഭ വില്ലത്തിയായി', പ്രതിഭ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
