ആലപ്പുഴയിൽ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി

SEPTEMBER 17, 2025, 12:51 AM

ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയിൽ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായതായി റിപ്പോർട്ട്. അരൂക്കുറ്റി ഇട്ടിത്തറവീട്ടിൽ മുരാരി (16), തുരുത്തിപ്പള്ളിവീട്ടിൽ ഗൗരി ശങ്കർ (16) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. 

പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് ഇരുവരും എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ സ്കൂൾ വിട്ട് വീട്ടിൽ വന്ന ശേഷം ഇരുവരെയും കാണാതാവുകയായിരുന്നു. കുട്ടികളെ വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

ഇതിന് പിന്നാലെ ഇരുവരുടെയും വീട്ടുകാര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വീട്ടുകാരുടെ പരാതിയിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam