കൊല്ലം: കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. എഴുകോണ്‍ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്. ജീവന്, സനൂപ് എന്നിവരാണ് ചികിത്സയിലുള്ളത്.
ഒരാള്‍ പൊള്ളലേറ്റാണ് മരിച്ചത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തില്‍ തീപിടിച്ചു.
കൊട്ടാരക്കര - കൊല്ലം റോഡില്‍ താമരശ്ശേരി ജങ്ഷന് സമീപത്താണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. തുടര്‍ന്ന് ഒരു ബൈക്കിന് തീപിടിച്ചതോടെ സാഹചര്യം ഗുരുതരമായി. ആളൊഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പി.കെ ശശിക്കെതിരെ രേഖ കൃത്രിമം ആരോപണം; റിപ്പോർട്ട് തേടി കോടതി
'ഒരു കുഞ്ഞിനെ കൂടി നോക്കാൻ വയ്യ'; കാട്ടാക്കട നവജാത ശിശുവിന്റെ മരണം കൊലപാതകം;
'വിവാഹത്തിന് ശേഷം ബ്രോക്കർ ഫീസ് നൽകിയില്ല'; നവവരനെ കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു വിവാഹ ബ്രോക്കർ
‘ശബ്ദരേഖ വ്യാജം’; കുഴൽനാടൻ്റെ ആരോപണം തള്ളി കെ. കൃഷ്ണൻകുട്ടി