എറണാകുളം: പെരുമ്പാവൂരിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്സിങ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ട് മരിച്ചു, പെരുമ്പാവൂർ അശമന്നൂരിലാണ് ദാരുണമായ സംഭവമുണ്ടായത്.
പെരിയാർവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. മലപ്പുറം സ്വദേശി അജ്മൽ, കൊല്ലം സ്വദേശി അജ്‌സൽ എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശി എമിലിനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂവരും ചെറുകുന്നം കെഎംപി കോളജിലെ അവസാനവർഷ നഴ്‌സിങ് വിദ്യാർഥികളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
