കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.
കെഎസ്ആർടിസിയിലെ കണ്ടക്ടർമാരായ എസ്എസ് ആശ, എസ് ശ്രീന, എം സജല എന്നിവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.കെഎസ്ആർടിസിയിൽ മൂവായിരത്തോളം വനിതാ ജീവനക്കാരുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, കർണാടകയിൽ പ്രതിമാസം ഒരു ദിവസം ആർത്തവ അവധി അനുവദിച്ചിട്ടുള്ള കാര്യവും ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
അനുയോജ്യമായ രീതിയിലുള്ള ആർത്തവ അവധി നയത്തിന് സർക്കാർ രൂപം നൽകേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരെയും കെഎസ്ആർടിസിയെയും കേട്ട ശേഷം തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
