മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്. അപ്രതീക്ഷിതമായി പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തിലേക്ക് മാറാനിടയുണ്ടെന്ന സൂചനകൾ ആണ് ഇപ്പോൾ ശക്തമാകുന്നത്.
ഇതിനൊപ്പം കെ എം ഷാജിയെ വേങ്ങര മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള സാധ്യതയും പാർട്ടിയിൽ ചർച്ചയാകുകയാണ്. കാസർകോട് മേഖലയിലെ പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിക്കുന്നതെന്നാണ് സൂചന. ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്നതാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ നിലപാട്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി ലീഗ് നേതൃയോഗം മലപ്പുറത്ത് ചേരുകയാണ്. കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിൽ ഉണ്ടായ തീരുമാനങ്ങൾ പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിൽ അറിയിച്ചു. ചർച്ചകൾ പൂർത്തിയായതായി അദ്ദേഹം മാധ്യമങ്ങളോടും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
