തിരുവനന്തപുരം: വസ്തു തർക്കത്തിന്‍റെ പേരിലുണ്ടായ വഴക്കിൽ സ്ത്രീയുടെ കാൽ ചവിട്ടി ഒടിച്ചെന്ന് പരാതി. തിരുവനന്തപുരത്താണ് സ്ത്രീക്കുനേരെ അതിക്രമം ഉണ്ടായത്.
വസ്തു തർക്കത്തിന്റെ പേരിൽ വാഴ കൃഷി വെട്ടി നശിപ്പിച്ചത് തടയാൻ ശ്രമിച്ച നെയ്യാറ്റിന്‍കര മാമ്പഴക്കര സ്വദേശി സോമന്‍റെ ഭാര്യ പ്രേമയുടെ കാലാണ് അയൽവാസികൾ ചവിട്ടി ഒടിച്ചത്.
പ്രേമയുടെ വലത് കാലിന് നാലു പൊട്ടലുകൾ ഉണ്ട്. കുടുംബത്തിന്‍റെ പരാതിയിൽ മാരായമുട്ടം പൊലീസ് കേസെടുത്തു.
അയൽവാസികളായ കൃഷ്ണകുമാർ, വേണു, സുനിൽ, ധർമ്മൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്