വടകരയിൽ ഇതര സംസ്ഥാന തൊഴിലാളി ട്രെയിൻ  തട്ടി മരിച്ചു

MAY 30, 2025, 7:53 AM

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളി റെയിൽവെ ഗേറ്റിന് സമീപം ഇതര സംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. പശ്ചിമ ബംഗാൾ സിലിഗുരി സ്വദേശി രാജേഷ് റായ് ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് സംഭവം. ട്രാക്ക്  മുറിച്ച് കടക്കുമ്പോൾ ഒരു ട്രാക്കിലൂടെ ട്രെയിൻ വരുന്നത് കണ്ട് രണ്ടാമത്തെ ട്രാക്കിലേക്ക് മാറിയ രാജേഷ് മറ്റൊരു ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ചോമ്പാല പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശേരിയിൽ താമസിക്കുന്ന രാജേഷ് റായി നിർമ്മാണ ജോലിക്ക് സ്ഥലത്ത് എത്തി മടങ്ങുന്നതിനിടെയാണ് അപകടം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam