റോഡ് ഉദ്ഘാടനം; ട്രാഫിക് എസ്ഐക്ക് സസ്പെൻഷൻ 

SEPTEMBER 14, 2025, 8:40 PM

 മൂവാറ്റുപുഴ:   മാത്യു കുഴൽനാടൻ  എംഎൽഎയുടെ നിർദേശ പ്രകാരം ടാറിങ് പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച എസ്ഐക്ക് സസ്പെൻ‍ഷൻ.

 ലോ ആൻഡ് ഓർഡർ ഡിസിപി, കൊച്ചി സിറ്റി ട്രാഫിക് സ്പെഷൽ റിപ്പോർട്ട്, റൂറൽ ജില്ല സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂവാറ്റുപുഴ ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖിനെ ആണു ഡിഐജി എസ്. സതീശ് ബിനോ സസ്പെൻഡ് ചെയ്തത്.

 നഗര വികസന പദ്ധതിയുടെ ഭാഗമായി 151 ദിവസമായി അടച്ചിട്ടിരുന്ന നഗരത്തിലെ എംസി റോഡ് ടാറിങ് പൂർത്തിയാക്കിയ ശേഷം 12ന് വാഹനങ്ങൾക്കായി തുറന്നു നൽകിയിരുന്നു. മാത്യു കുഴൽനാടൻ എംഎൽഎ, നഗരസഭ ചെയർമാൻ പി.പി. എൽദോസ് എന്നിവരുടെ സാന്നിധ്യത്തിൽ ട്രാഫിക് എസ്ഐ ആയ കെ.പി. സിദ്ദിഖ് ആണ് നാട മുറിച്ച് റോ‍ഡ് ഗതാഗതത്തിനായി തുറന്നു നൽകിയത്. 

vachakam
vachakam
vachakam

ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന കെ.പി. സിദ്ദിഖിനെ മാത്യു കുഴൽനാടൻ എംഎൽഎ നാട മുറിച്ച് ഉദ്ഘാടനം ചെയ്യാൻ വിളിക്കുകയായിരുന്നു. ആദ്യം വൈമുഖ്യം പ്രകടിപ്പിച്ച എസ്ഐ ഒടുവിൽ എംഎൽഎയുടെ നിർദേശ പ്രകാരമാണ് ഉദ്ഘാടനം നിർവഹിച്ചത്.   

പണി തീരാത്ത റോഡിന്റെ ഉദ്ഘാടന കർമം അനൗദ്യോഗികമായി നിർവഹിച്ച് ചടങ്ങിൽ പങ്കെടുത്തത് ഗുരുതരമായ കൃത്യവിലോപവും അനൗചിത്യവും അച്ചടക്ക ലംഘനവും വരുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് സിദ്ദിഖിനെതിരെ നടപടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam