തിരുവനന്തപുരം: പിണറായി വിജയനെതിരെ മാസപ്പടി കേസിൽ കേസ് എടുക്കണം എന്ന് ശുപാർശ ചെയ്തുള്ള ഇഡിയുടെ കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങൾ ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ.
പിണറായിക്ക് എതിരെ കേസ് എടുക്കേണ്ടി വരുമെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ നൽകുന്നത്. പക്ഷെ തീരുമാനം തിടുക്കത്തിൽ ആകില്ല.
പുറത്തു വന്നതിനേക്കാൾ വലിയ തുകയുടെ ഇടപാട് നടന്നു എന്നാണ് കത്തിൽ ഉള്ളത് എന്നാണ് സൂചന. അതുകൊണ്ടാണ് നിയമ പരിശോധനക്ക് സർക്കാർ തീരുമാനിച്ചത്.
തെളിവുകൾ ഡിജിപിയ്ക്ക് കൈമാറിയതിന് പിന്നാലെ മാസപ്പടിയിൽ കൂടുതൽ ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഇഡി. തിങ്കഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി. മാസപ്പടി കേസിൽ വീണയുടെ കമ്പനി വഴി നടത്തിയ കള്ളപ്പണ ഇടപാട് പിണറായി വിജയന് വേണ്ടിയുള്ളതാണെന്നും വീണ ഇടനിലക്കാരിയെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
