ഗൂഗിൾ മാപ്പ് ചതിച്ചു: പുന്നമടയിലേക്ക് പോകവേ ജീപ്പ് തോട്ടിൽ വീണു 

JUNE 26, 2025, 12:53 AM

ആലപ്പുഴ: വീണ്ടും ​ഗൂ​ഗിൾ മാപ്പ് ചതിച്ചു. ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതോടെ യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീഴുകയായിരുന്നു. ബുധനാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം.

 കോതമംഗലത്ത് നിന്നും പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ബോണിയുടെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. 

എം സി റോഡിൽ നിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ കൊച്ചമ്മനം റോഡിലൂടെ കടക്കാൻ ഗൂഗിൾ മാപ്പ് നിർദേശം നൽകി. വഴിയറിയാതെ ഇട റോഡിലൂടെ സഞ്ചരിച്ചാണ് തോട്ടിൽ വീണത്.

vachakam
vachakam
vachakam

ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു യുവാവ് പുന്നമടയിലേക്ക് വരുന്നത്.

ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കരയ്ക്കെത്തിച്ചു. വാഹനം ക്രെയിൻ ഉപയോഗിച്ച് തോട്ടിൽ നിന്ന് മാറ്റി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam