തൃശ്ശൂര്‍: സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ വന്‍ പരാജയത്തിനിടെ യുഡിഎഫിന്റെ ഏതാനും നേതാക്കളുടെ പരാജയവും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്റെ പരാജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വെറും 126 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി. രവീന്ദ്രനാഥിനോട് ടി.എന്‍ പ്രതാപന്‍ പരാജയപ്പെട്ടത്.
രവീന്ദ്രനാഥ് 65,337 വോട്ടുകള്‍ നേടിയപ്പോള്‍ ടി.എന്‍ പ്രതാപന്‍ 65,211 വോട്ടുകള്‍ നേടി. മൂന്നാമതെത്തിയ ബിജെപി സ്ഥാനാര്‍ഥി അഡ്വ. കെ.കെ. അനീഷ് കുമാര്‍ 38, 125 വോട്ടുകള്‍ നേടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടന്നീളം വലിയ ആത്മവിശ്വാസം ടി.എന്‍. പ്രതാപന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. പക്ഷെ യുഡിഎഫ് തരംഗത്തിനിടയിലും ആത്മവിശ്വാസം ടി.എന്‍. പ്രതാപനെ തുണച്ചില്ല.
നിസാര വോട്ടുകള്‍ക്ക് ടി.എന്‍. പ്രതാപന്‍ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ അപരന്‍ എ. പ്രതാപന് ലഭിച്ചത് വെറും 184 വോട്ടുകളാണ്. രവീന്ദ്രനാഥിന്റെ അപരന്‍ കെ. രവീന്ദ്രനാഥ് 234 വോട്ടുകള്‍ നേടി. നോട്ടയ്ക്ക് 676 വോട്ട് കിട്ടി. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ. ഉണ്ണികൃഷ്ണന്‍ ചിറയത്ത് 330 വോട്ടുകള്‍ നേടി. എസ്ഡിപിഐ സ്ഥാനാര്‍ഥി ജിലീഫിന് 1031 വോട്ട് ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
